Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Actor Siddique

ന​ട​ൻ സി​ദ്ദി​ഖി​നു വി​ദേ​ശ​ത്തു പോ​കാ​ൻ അ​നു​മ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ന​​​ട​​​ൻ സി​​​ദ്ദി​​​ഖി​​​നു ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ദൃ​​​ശ്യം 3 ന്‍റെ പ്ര​​​മോ​​​ഷ​​​ൻ ഷോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​നു​​​മ​​​തി.

21നു ​​​റി​​​ലീ​​​സ് ചെ​​​യ്യു​​​ന്ന സി​​​നി​​​മ​​​യു​​​ടെ പ്ര​​​മോ​​​ഷ​​​ൻ ഷോ 19 ​​​നും 23 നു​​​മി​​​ട​​​യി​​​ൽ ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ സി​​​നി​​​മ​​​യി​​​ലെ അ​​​ഭി​​​നേ​​​താ​​​വ് എ​​​ന്ന നി​​​ല​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​കാ​​​നാ​​​ണ് അ​​​നു​​​വാ​​​ദം ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് തി​​​രി​​​കെ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കാ​​​നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജ​​​ഡ്ജി ടാ​​​നി​​​യ മ​​​റി​​​യം ജോ​​​സി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്. സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​ര​​​മാ​​​ണു പ്ര​​​തി സി​​​ദ്ദി​​​ഖ് കോ​​​ട​​​തി​​​യി​​​ൽ പാ​​​സ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യ​​​ത്. ഇ​​​തി​​​ലാ​​​ണു പ്ര​​​തി​​​യു​​​ടെ ജോ​​​ലി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി കോ​​​ട​​​തി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

2016 ജ​​​നു​​​വ​​​രി 28ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ മ​​​സ്ക​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ വി​​​ളി​​​ച്ചുവ​​​രു​​​ത്തി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്.

Latest News

Corehub Up